ആലപ്പുഴ: കൊറോണ ഭീതിയിൽ യാത്രക്കാരുടെ കുറവിനെ തുടർന്ന് ഇന്നലെ കെ.എസ്.ആർ.ടി.സി സർവീസുകൾ മൂന്നിലൊന്നാക്കി ചുരുക്കി. ആലപ്പുഴ,ചേർത്തല,എടത്വ, ഹരിപ്പാട്,മാവേലിക്കര, കായംകുളം ഡിപ്പോകളിലെ 327ഷെഡ്യൂളുകളിൽ 135ഷെഡ്യൂളുകളാണ് ഇന്നലെ സർവീസ് നടത്തിയത്.
കഴിഞ്ഞ 20ദിവസമായി യാത്രക്കാരുടെ കുറവിനെ തുടർന്ന് കളക്ഷൻ ഓരോ ഡിപ്പോയിലും 50മുതൽ 65ശതമാനം വരെ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സർവീസുകൾ കുറച്ചത്. ഫാസ്റ്റ്പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ മിക്ക സ്റ്റേഷനുകളിൽ നിന്നും സർവീസ് നടത്തിയില്ല. ഫാസ്റ്റിലെ തിരക്ക് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. സ്വകാര്യ ബസുകളും സർവീസുകൾ കുറച്ചിരുന്നു.
ഡിപ്പോ, ആകെ ഷെഡ്യൂൾ., ഇന്നലത്തെ ഷെഡ്യൂൾ
#ആലപ്പുഴ-77-34
#ചേർത്തല-77-27
#കായംകുളം-68-33
#മാവേലിക്കര-35-13
#എടത്വ-28-09
#ഹരിപ്പാട്-42-22