മാവേലിക്കര: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച പരിചയസമ്പന്നരായ രജിസ്റ്റേർഡ് ഫാർമസിസ്റ്റുകളെ ഉൾപ്പെടുത്തി മുന്നൂറ് പേരടങ്ങുന്ന ദൗത്യസേന രൂപികരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിൻറെ പ്രവർത്തങ്ങൾക്ക് പരിപൂർണ്ണപിന്തുണ നൽകുന്നതോടൊപ്പം ജില്ലയിൽ മരുന്ന് വിതരണം അടക്കമുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് സേനയുടെ സേവനം ആവശ്യപ്പെടവുന്നതാണെന്ന് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി എ.അജിത് കുമാർ, പ്രസിഡൻറ് എസ്.അബ്ദുൾ സലിം, സംസ്ഥാന ഫാർമസി കൗൺസിൽ അംഗം നിമ്മി അന്ന പോൾ എന്നിവർ അറിയിച്ചു. 9048544005, 9539779702, 9744024693.