ആലപ്പുഴ: പുളിങ്കുന്നിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അനധികൃത പടക്കനിർമ്മാണശാലയുടെ ഉടമയ്ക്കായി തെരച്ചിൽ നടത്തി. ബിനോയിയാണ് (ബിനോച്ചൻ) ഒളിവിലുള്ളത് . ഇയാളുടെ ബന്ധുവായ പുത്തൻപുരയ്ക്കൽ പി.വി.ആന്റണിയെ (തങ്കച്ചൻ-70) കഴിഞ്ഞ ദിവസം അസ്റ്റു ചെയ്തിരുന്നു

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് അനധികൃത പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റ ആറ് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. ബിനോയിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പുളിങ്കുന്ന് പൊലീസ്.