ഹരിപ്പാട് : മംഗലം മഹാകവി കുമാര വൈജയന്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മൃതി മണ്ഡപത്തിന് സമീപം വച്ച് ഗ്രന്ഥശാല പ്രസിഡന്റ് എസ് ജയറാം സാനിട്ടൈസർ വിതരണം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി വി. സുധീർ, കമ്മിറ്റി അംഗം എം. ജോയി, ബി. ശിവപ്രസാദ്, ജെ. ചന്ദ്രൻ, ഉല്ലാസ് കുമാർ, പി.വി ശ്രീലാൽ കെ. ശിവൻ ലൈബ്രേറിയൻ പ്രമോദ്ശിവ എന്നിവർ പങ്കെടുത്തു.