മാവേലിക്കര : കോറോണ വൈറസിനെതിരെ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും തയ്യാറാക്കി വീടിന് പരിസരത്ത് പ്രദർശിപ്പിച്ച് കുട്ടികൾ മാതൃകയാകുന്നു. ആയാപറമ്പ് സ്കൂളിലെ ദേശീയ ഹരിതസേന എക്കോക്ലബ്ബിന്റേയും നാഷണൽ സർവീസ് സ്കീമിന്റേയും നേതൃത്വത്തിലാണ് പ്രവർത്തനം സംഘടിപ്പിച്ചത്. അവധിക്കാലം ക്രിയാത്മകമായി വിനിയോഗിക്കുന്നതിനോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളിൽ സജീവ ഇടപെടലിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം കൂടിയാണ് പരിപാടി. വീട്ടിൽ കഴിയുന്ന കുട്ടികളെ ഓൺലൈനിൽ ബന്ധപ്പെടാൻ കഴിയുന്ന പ്രത്യേക സോഫ്ട് ‌വെയർ ആയ എലിപ്സിലൂടെയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.