ആലപ്പുഴ:പഴവീട്ടിൽ വാടകക്കാരനെ ഒഴിക്കാക്കി എറണാകുളത്തെ ബന്ധുക്കളെ താമസിപ്പിക്കാൻ കെട്ടിട ഉടമ കൊണ്ടുവന്നത് തർക്കത്തിനും ഭീതിക്കും ഇടയാക്കി. ഉദയാനഗറിലെ ഒരു വീട്ടിൽ വാടയ്ക്കു താമസിച്ചിരുന്ന കുടുംബത്തെ ഇന്നലെ കെട്ടിട ഉടമ ഒഴിപ്പിച്ചു. പകരം എറണാകുളത്തുള്ള മൂന്ന് ബന്ധുക്കളെ താമസിപ്പിക്കാൻ ശ്രമിച്ചു. വിവരം അറിഞ്ഞ് എതിർപ്പുമായി പ്രദേശവാസികൾ എത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് കൊറോണ രോഗം ഇല്ലായെന്ന് ഉറപ്പു വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിന് കെട്ടിടം ഉടമ വിസമ്മതിച്ചു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ തഹസീൽദാർ സൗത്ത് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മൂവരെയും വൈദ്യപരിശോധനക്ക് വിധേയമാക്കി 14ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.