26 യു.പി സ്കൂളുകൾക്ക് സയൻസ് ലാബ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാപ്കിൻ വെൻഡിംഗ് യൂണിറ്റും നാപ്കിൻ ഇൻസിനേറ്ററും
11 സ്കൂളുകളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങൾ
ബിഷപ്പ് മൂർ കോളേജിൽ പെണ്ണിടം പ്രത്യേക പദ്ധതി
മാവേലിക്കര- വിദ്യാഭ്യാസ മേഖലക്ക് മുൻതൂക്കം നൽകി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 31,78,25,600 രൂപ വരവും 31,73,81,159 രൂപ ചിലവും 4,44,441 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല രഘുനാഥ് അവതരിപ്പിച്ചത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അദ്ധ്യക്ഷനായി.
വിദ്യാഭ്യാസ മേഖലയിൽ 26 യു.പി സ്കൂളുകളിൽ കെമിസ്ട്രി, ഫിസിക്സ്, ബയോളജി വിഭാഗങ്ങളിലായി സയൻസ് ലാബുകൾ സ്ഥാപിക്കും. ലാബിലെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരയും നൽകും. നിലവിൽ 56 സ്കൂളുകളിൽ ഗണിത ലാബ് സ്ഥാപിച്ചിട്ടുണ്ട്. ബ്ലോക്കിലെ 5 പഞ്ചായത്തുകളിൽ സർക്കാർ എയിഡഡ് ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, മാന്നാർ യു.ഐ.റ്റി, കേരള സർവ്വകലാശാല കുന്നം ബി.എഡ് സെൻറർ, മൂന്ന് റ്റി.റ്റി.ഐ എന്നിവിടങ്ങളിൽ നാപ്കിൻ വെൻഡിംഗ് യൂണിറ്റും നാപ്കിൻ ഇൻസിനേറ്ററും സ്ഥാപിക്കും. 11 സ്കൂളുകളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങളും സ്ഥാപിക്കും.
മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ പെണ്ണിടം എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കും