ആലപ്പുഴ:കൊറോണയുടെ പശ്ചാത്തലത്തിൽ നഗരസഭ പരിധിയിലുള്ള മദ്യശാലകൾ പൂട്ടാൻ ചെയർമാൻ നോട്ടീസ് നൽകി. മുനിസിപ്പൽ ആക്ട് 15(4) പ്രകാരമാണ് നഗരസഭാ ചെയർമാൻ ഇല്ലിക്കൽകുഞ്ഞുമോൻ ഷോപ്പ് മാനേജർമാർക്ക് നിർദ്ദേശം നൽകിയത്.
പൊതുജനങ്ങൾ കൂടുതലായി എത്തിച്ചേരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, വഴിച്ചേരി മാർക്കറ്റ്, പുലയൻവഴി മാർക്കറ്റ് എിവടങ്ങളിൽ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ അണുനശീകരണവും ശുചീകരണവും നടത്തി. സൂപ്പർ മാർക്കറ്റ് , മാളുകൾ, എന്നിവടങ്ങളിൽ നഗരസഭ നിയന്ത്രണം ഏർപ്പെടുത്തി. ഓരേ സമയം എഴു പേരിൽ താഴെ മാത്രമേ ഷോപ്പുകൾക്കുള്ളിൽ പ്രവേശിക്കാൻ പാടുള്ളു. എ.സി പ്രവർത്തിപ്പിക്കാൻ പാടില്ല. സാധനങ്ങൾ വാങ്ങാൻ വരുവർക്ക് ഒരു മീറ്റർ അകലത്തിൽ ഇരിക്കാനുള്ള കസേരകൾ ക്രമീകരിക്കാൻ നിർദ്ദേശം നൽകി. വീ അവലോകന യോഗത്തിൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ വിശദീകരിച്ചു. ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖ്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഷാഫി, ഹെൽത്ത് ഓഫീസർ എം.ഹബീബ്, ഹെðത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു.