ചേർത്തല:കോവിഡ് വൈറസ് ബാധമൂലം ഉക്രെയിനിൽ എം.ബി.ബി.എസ് പഠനത്തിനിടെ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ കേന്ദ്ര സഹമന്ത്റി വി. മുരളീധരന് നിവേദനം നൽകി.ബോഗോമോലെറ്റ്സ് ദേശീയ മെഡിക്കൽ സർവകലാശാല അടച്ചെങ്കിലും ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും ഭക്ഷണവും താമസ സൗകര്യവും പരിമിതമാണെന്നും എംബസി അടിയന്തരമായി ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തൽി ആവശ്യപ്പെട്ടു.