ചേർത്തല:ബഡ്ജറ്റിെ പ്രഖ്യാപനത്തിന് 24 മണിക്കൂർ പോലും പഴക്കം വരുന്നതിനു മുമ്പുതന്നെ തണ്ണീർമുക്കത്ത് ജനകീയ ഭക്ഷണ ശാല തുറക്കുന്നു. ഉദ്ഘാടനം ഇന്ന് നടക്കും.

20 രൂപയ്ക്ക് 1000 ഭക്ഷണശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിലും സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഭക്ഷണശാല അടിയന്തിരമായി തുറക്കാൻ തീരുമാനിച്ചത്. പഞ്ചായത്ത് അതിർത്തിയിൽ ഭക്ഷണ ലഭ്യത ഉറപ്പു വരുത്തണമെന്ന പഞ്ചായത്തിന്റെ തീരുമാനമാണ് ഇന്നു തന്നെ ഉദ്ഘാടനത്തിന് കാരണമെന്ന് പ്രസിഡന്റ് പി.എസ്.ജ്യോതിസ് പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ താത്കാലികമായി ഹാൾ ഒരുക്കിയാണ് ഭക്ഷണവിതരണം. സർക്കാർ നിയന്ത്രണം അവസാനിച്ച ശേഷം ബസ് സ്റ്റാൻഡിന് സമീപം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണശാല തുറക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.