മാവേലിക്കര: കൊറോണ ബാധിച്ച് ഒരാൾ മരിച്ച കർണാടകയിലെ കാലാബുർഗിയിൽ കുടുങ്ങിപ്പോയ 13 മലയാളി അദ്ധ്യാപികമാരും നാട്ടിലേക്ക് മടങ്ങി. ഇവരെ തിരികെ എത്തിക്കാൻ കേരള ഡി.ജി.പി കർണാടക ഡി.ജി.പിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വാഹനം ക്രമീകരിച്ച് ഇവരെ മടക്കി അയക്കുകയായിരുന്നു. കാലാബുർഗിക്ക് സമീപമുള്ള സ്വകാര്യ സ്കൂളിൽ അധ്യാപികമാരായി ജോലി നോക്കുന്നവരാണ് എല്ലാവരും.