അമ്പലപ്പുഴ: സർക്കാർ നിർദ്ദേശം ലംഘിച്ച് പ്രവർത്തിച്ച പുന്നപ്രയിലെ രണ്ട് ഹോട്ടലുടമകളെ പൊലീസ് അറസ്റ്റു ചെയ്തു.ദേശിയ പാതയിൽ പുന്നപ്ര പവ്വർ ഹൗസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ബ്രൈറ്റിന്റെ ഉടമ പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ തൈവേലിക്കകം വീട്ടിൽ അൻസർ , ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പ്രവർത്തിച്ചു വരുന്ന ഹോട്ടൽ മെൻസയുടെ ഉടമ ഒമ്പതാം വാർഡിൽ റംലാ മൻസിൽ റഷീദ് എന്നിവർക്കെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടും ഹോട്ടലുകൾ തുറന്നു പ്രവർത്തിച്ചതിനെ തുടർന്ന് പുന്നപ്ര എസ് .ഐ. രാജൻ ബാബുവിന്റെ നേതൃത്വ ത്തിലുള്ള സംഘം എത്തി ഹോട്ടൽ സീൽ ചെയ്യുകയായിരുന്നു.