അമ്പലപ്പുഴ: ജില്ലയിലെ പൊലീസ് സേനക്കായി ആലപ്പുഴശ്രീ സത്യസായി സേവാ സംഘടന മാസ്ക്കുകൾ നിർമ്മിച്ചു നൽകി. സംഘടന ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻപിള്ള, സംസ്ഥാന സോണൽ ഇൻചാർജ് പ്രേംസായി ഹരിദാസ്, ജില്ലാ കോർഡിനേറ്റർ വി.എസ്. സാബു എന്നിവരിൽ നിന്ന് ജില്ലാ പൊലീസ് ചീഫ് ജയിംസ് ജോസഫ് ഏറ്റുവാങ്ങി. 20,000 മാസ്ക്കുകൾ ആണ് നൽകിയത്.