joseph

എടത്വ: സെന്റ് അലോഷ്യസ് കോളേജ് റിട്ട. പ്രൊഫസർ കളപ്പുരയ്ക്കൽ കെ.ജെ. ജോസഫ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. എടത്വയുടെയും എടത്വ പള്ളിയുടെയും ചരിത്രകാരൻ എന്നറിയപ്പെട്ടിരുന്ന ജോസഫ് എടത്വ പള്ളിയുടെ ട്രസ്റ്റിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അന്നമ്മ . മക്കൾ: ജോസ് ജോസഫ് (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷി വകുപ്പ്) സോണി ജോസഫ് (ആർക്കിടെക്, എറണാകുളം) സിറിയക് ജോസഫ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, വ്യവസായ വകുപ്പ്), റോസമ്മ അലക്സ് (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്. പരിയാപുരം, അങ്ങാടിപ്പുറം) മാത്യു ജോസഫ് പാലാവയൽ (കാസർഗോഡ്) ജോർജ് ജോസഫ് (യു.കെ) ഡോ. ജേക്കബ് ജോസഫ് (അസോ. പ്രൊഫ. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ). മരുമക്കൾ: സൂസമ്മ , സുനിത,സോണിയ , അലക്സാണ്ടർ സക്കറിയ , പ്യാരി , ലിസി , ജയ.