ആലപ്പുഴ:കൊറോണ സംശയത്തെത്തുടർന്ന് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5509 പേർ.

പുതുതായി 669 പേരെയാണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്.

19പേർ മെഡിക്കൽ കോളേജ് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ നിരീക്ഷണ വാർഡുകളിലുണ്ട്. പരിശോധനയ്ക്കയച്ചത് 177സാമ്പിളുകൾ. ഇന്നലെ ഫലം ലഭിച്ച ആറ് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. 17 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.