മാവേലിക്കര:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ 31 വരെ ഭക്തർക്ക് പ്രവേശനമില്ല. 27ന് നടക്കേണ്ട അശ്വതി മഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചയും പറയ്ക്കെഴുന്നള്ളത്തും നടത്തില്ല. അശ്വതി നാളിൽ ചെട്ടികുളങ്ങര അമ്മയുടെ യാത്രയയപ്പ് ചടങ്ങിലും ഭക്തരെ പങ്കെടുപ്പിക്കില്ല. 29ന് നടത്തേണ്ട കാർത്തിക ദർശനവും ഉപേക്ഷിച്ചു.