ആലപ്പുഴ: കൊറോണയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നേരിടാൻ 14 സ്ഥലങ്ങളിൽ കൊറോണ കെയർ സെന്ററുകൾ ആലപ്പുഴ നഗരസഭ സജ്ജമാക്കി. വാർഡ് തല പ്രവർത്തനങ്ങൾ സംയോജിപ്പിക്കാൻ നഗരത്തിലെ 52 വാർഡുകളിലും ഓരോ ജീവനക്കാരെയും ചുമതലപ്പെടുത്തി. ദിവസവും ഉച്ചയ്ക്ക് 2നും വൈകിട്ട് 5നും വാർഡുകളിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആഹാരം, മരുന്ന് മറ്റ് അത്യാവശ്യ കാര്യങ്ങൾ എന്നിവ ലഭ്യമാക്കും. ഏത് അടിയന്തിരസാഹചര്യവും നേരിടാൻ നഗരസഭ സജ്ജമാണെ് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു. അവലോകന യോഗത്തിൽ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖ് , മുനിസിപ്പൽ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി, ഹെൽത്ത് ഓഫീസർ എം.ഹബീബ്, ഹെðത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു.