ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ ഡി.വൈ.എഫ്.ഐ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തി വന്നിരുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയായ 'ഹൃദയപൂർവ്വം' ഇന്നു മുതൽ താത്കാലികമായി നിർത്തി വെയ്ക്കും. സർക്കാർ നിർദ്ദേശാനുസരണം മാത്രമേ ഭക്ഷണ വിതരണം പുനരാരംഭിക്കുകയുള്ളൂ എന്ന് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേലും സെക്രട്ടറി ആർ.രാഹുലും അറിയിച്ചു.