ആലപ്പുഴ:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ 47കേസുകൾ രജിസ്റ്റർ ചെയ്തു. കാർ, ബൈക്ക് യാത്രക്കാർക്ക് എതിരെയാണ് കേസ് . കുട്ടനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ പുറത്ത് ഇറങ്ങി നടന്നതിനെതിരെയും രണ്ട് ഹോട്ടൽ ഉടമകൾക്ക് എതിരെയുമാണ് കേസ്. അത്യാവശ്യഘട്ടത്തിൽ കാറിൽ ഡ്രൈവർക്ക് പുറമേ ഒരാളെ കൂടി കൊണ്ടുപോകാവൂ എന്നും ബൈക്കിൽ ഒരാൾമാത്രം സഞ്ചരിക്കാവൂ എന്നുമാണ് നിർദേശം. ഇത് ലംഘിച്ച 44പേർക്ക് എതിരെ കേസ് എടുത്തു.