ഹരിപ്പാട്: കുമാരപുരം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കൊറോണ വൈറസ് നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്‌ക്കുകൾ നിർമിച്ചു വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഹോമിയോ ഡിസ്‌പെൻസറി, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്. ഷാഹുൽ ഉസ്മാൻ, പി.ജി ഗോപി, നിതീഷ് മുരളി, ജിഷ്ണു സുകുമാരൻ, ശ്യാംകുമാർ, ഹക്കീം എന്നിവർ നേതൃത്വം നൽകി.