പൂച്ചാക്കൽ എസ്.എൻ.ഡി.പി യോഗം 613-ാം നമ്പർ മാക്കേകടവ് ശാഖയിലെ ശ്രീ ഗൗരിനാഥ ക്ഷേത്രത്തിൽ 27 മുതൽ ഏപ്രിൽ 3 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ മാറ്റിവെച്ചതായി ദേവസ്വം സെക്രട്ടറി എം.കെ.പങ്കജാക്ഷൻ അറിയിച്ചു. വെളുപ്പിന് 5 ന് നട തുറന്ന് 7.15 ന് നട അടക്കും.വൈകിട്ട് 5 ന് തുറന്ന് 7.15ന് നട അടക്കും. ഭക്തർക്കായി ഹാൻഡ് വാഷും, സാനിട്ടൈസറുമുൾപ്പെടെയുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.