കായംകുളം : ജനതാ കർഫ്യു ദിനത്തിൽ ആശുപത്രി ആക്രമിച്ച് ഡോക്ടറെയും നഴ്സിനെയും ദേഹോപദ്രവമേൽപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ കൊല്ലശ്ശേരിത്തറയിൽ വീട്ടിൽ നിസാറിനെയാണ് (43) കായംകുളം സി.ഐ ഗോപകുമാറിന്റെ നേത്യത്വത്തിലുള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കായംകുളം ഐക്യ ജംഗ്ഷനിലുള്ള വി.ജെ ആശുപ്രതിയിൽ അതിക്രമിച്ചു കയറി ഡോക്ടർ ഡാനിഷ് ജോർജ്ജിനെയും നഴ്സിനെയും ദേഹോപദ്രവം ഏല്പിക്കുകയും ആശുപ്രതിയിലെ ക്യാബിൻ തല്ലിത്തകർക്കുകയും ചെയ്തെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.