മങ്കൊമ്പ് : പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മങ്കൊമ്പ് തെക്കേക്കരെ കൊച്ചുപറമ്പിൽ പരേതനായ കരുണാകരന്റെ മകൻ ബൈജു (44)ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 7.30ഓടെ നടക്കാനിറങ്ങുന്നതിനിടെ വീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചമ്പക്കുളം ഗ്രാമ പഞ്ചായത്തംഗം,എസ്.എൻ.ഡി.പി.യോഗം 1825-ാം നമ്പർ ശാഖാ യോഗം സെക്രട്ടറി,എ.ഐ.റ്റി.യു.സി.താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.അമ്മ:ചന്ദ്രമതി.ഭാര്യ അർച്ചന.മക്കൾ:കല്ലു,കമല.