ആലപ്പുഴ: ഖത്തറിൽ നിന്നു ഗോവയിലെത്തിയ ശേഷം ട്രെയിൻ മാർഗം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന, ജില്ലക്കാരനായ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ഇദ്ദേഹത്തെ പരിചരിച്ച ആരോഗ്യ പ്രവർത്തകയെയും നിരീക്ഷണത്തിലാക്കി.
റെയിൽവേ സ്‌റ്റേഷനിലെ സ്ക്രീനിംഗിനു ശേഷം ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ നിരീക്ഷണത്തിനായി വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം പനി ബാധിച്ചതോടെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗി അധികം ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.