ചേർത്തല : വേമ്പനാട് കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.തണ്ണീർമുക്കം ബണ്ടിന് തെക്ക് ഭാഗത്ത് ഇന്നലെ രാവിലെയാണ് 60 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.155 സെന്റീമീ​റ്റർ ഉയരമുണ്ട്.വെള്ള മുണ്ടും ഷർട്ടുമാണ് വേഷം.നരച്ച താടിയുണ്ട്.വിരലിൽ അണിഞ്ഞിരിക്കുന്ന മോതിരത്തിൽ റെജി എന്ന് എഴുതിയിട്ടുണ്ട്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാ​റ്റി.