ഹരിപ്പാട് : ജില്ലയിൽ നിരോധനാജ്ഞ ലംഘിച്ചു ഫുട്ബാൾ കളിച്ച 7 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മുട്ടം ഭാഗത്ത്‌ ഫുട്ബാൾ കളിച്ചവരെയാണ് കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.