ആലപ്പുഴ : പാലക്കാട്, തൃശൂർ, കുട്ടനാട് നെൽകൃഷി മേഖലകളിലെ വിളവെടുപ്പ് അത്യാവശ്യ സർവ്വീസ് ആയി പരിഗണി
ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇതിന്റെ നടത്തിപ്പിനെപ്പറ്റി
ആലോചിക്കാൻ ഇന്ന് രാവിലെ 10.30 ന് കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരുമെന്ന് മന്ത്റി ജി.സുധാകരൻ അറിയിച്ചു.
കൃഷി മന്ത്റി സുനിൽകുമാർ, ധനമന്ത്റി ഡോ. ടി.എം.തോമസ് ഐസക്,
സിവിൽസപ്ലൈസ് മന്ത്റി പി.തിലോത്തമൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ജില്ലാ കളക്ടർക്ക് പുറമെ സിവിൽ സപ്ലൈസിലേയും കൃഷി വകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥരെയും കൊയ്ത്തു, മെതിയന്ത്റങ്ങൾ സപ്ലൈ ചെയ്യുന്ന ഏജൻസികളെയും യോഗത്തിൽ പങ്കെടുപ്പിക്കും.
വിളവെടുപ്പ് നടത്തിയില്ലെങ്കിൽ
ആയിരക്കണക്കിന് ടൺ നെല്ല് നഷ്ടപ്പെടുമെന്ന സാഹചര്യമുണ്ട്. നെല്ല് സംഭരിച്ചില്ലെങ്കിൽ കൃഷിക്കാരുടെ ജീവിതം കഷ്ടത്തിലാകും. സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയെയും അത് പ്രതികൂലമായി ബാധിക്കും.
കുട്ടനാട്ടുകാരുടെ പിന്തുണയോടെ വിളവെടുപ്പും നെല്ല് സംഭരണവും വിജയിപ്പിക്കാൻ കഴി
യുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലയുടെ ചുമതലയുള്ള മന്ത്റി ജി.സുധാകരൻ
പറഞ്ഞു. ആവശ്യമെങ്കിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളു
ടെയും തൊഴിലാളി പ്രതിനിധികളുടെയും കർഷക സംഘടനകളുടെയും
യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.