പൂച്ചാക്കൽ : മാർക്കറ്റുകളിൽ പലവ്യഞ്ജനങ്ങൾക്കും, പച്ചക്കറിക്കും തോന്നിയപോലെ വില ഈടാക്കുന്നത് നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ആവശ്യപ്പെട്ടു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം, ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവർ ദുരിതത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.