 വിവാഹത്തിന് ആഡിറ്റോറിയം നൽകിയ ക്ഷേത്രഭാരവാഹികളും നവദമ്പതികളും പ്രതികൾ

ആലപ്പുഴ:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ 178 കേസുകൾ രജിസ്റ്റർ ചെയ്തു. കാർ, ബൈക്ക് യാത്രക്കാർക്ക് എതിരെയാണ് കേസ് .കനകക്കുന്ന് സ്റ്റേഷനിൽ നിരോധനം ലംഘിച്ച് വിവാഹത്തിന് ആഡിറ്റോറിയം നൽകിയ മുതുകുളത്തെ ക്ഷേത്ര ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന 25പേർക്കും എതിരെ കേസ് എടുത്തു. നവദമ്പതികളും പ്രതികളാണ്. ആലപ്പുഴ സൗത്തിൽ 30കേസുകളും നോർത്തിൽ അഞ്ചും പുന്നപ്രയിലും അമ്പലപ്പുഴയിലും നാലുവീതവും കേസുകൾ രജിസ്റ്റർ ചെയ്തു. നിരോധനം ലംഘിച്ച് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചവർക്കെതിരെയാണ് കൂടുതൽ കേസുകൾ.

സബ്ഡിവിഷൻ തലത്തിൽ കേസുകളുടെ എണ്ണം.

കായംകുളം: 40

ചെങ്ങന്നൂർ: 48

ആലപ്പുഴ: 43

ചേർത്തല:47