ആലപ്പുഴ: എ. പി. എൽ, ബി. പി. എൽ വ്യത്യാസമില്ലാതെ മുഴുവൻ റേഷൻ കാർഡുടമകൾക്കും നിത്യോപയോഗ സാധനങ്ങൾ സൗജന്യമായി നൽകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. ബി പി.എൽ ലിസ്റ്റിൽ ഉൾപ്പെടാത്ത നിരവധി കുടുംബങ്ങൾ വരുമാനം നിലച്ച് ആവശ്യ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്, അവരെ സർക്കാർ കൈവിടുന്നത് പ്രതിഷേധാർഹമാണ് .അടിയന്തരമായി സൗജന്യ കിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു .