ആലപ്പുഴ: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലുള്ള ആറ് പേരിൽ മൂന്ന് തൊഴിലാളികളുടെ നിലഗുരുതരമായി തുടരുന്നു. പുളിങ്കുന്ന് തോട്ടത്തറ വേണുവിന്റെ ഭാര്യ ഓമന (49), പുത്തൻപുരയ്ക്കൽ ചിറ വാസുവിന്റെ ഭാര്യ ഷീല (45), കരിയച്ചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (55), കന്നിട്ടചിറ സതീശന്റെ ഭാര്യ ബിന്ദു (31), കായിപ്പുറം മുളവനക്കുന്നിൽ സിദ്ധാർത്ഥ് (64), കിഴക്കാട്ടുതറ ഹരിദാസിന്റെ ഭാര്യ സരസമ്മ (56) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. എലിയാമ്മ തോമസ്, ബിന്ദു, സരസമ്മ എന്നിവരുടെ നില ഗുരുതരമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ നാലുപേർ മരിച്ചിരുന്നു.