ഹരിപ്പാട് : അപ്പർ കുട്ടനാട്ടിലെ കർഷകരെ ദ്രോഹിക്കുന്ന നടപടികൾ മില്ലുകൾ അവസാനിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ആവശ്യപ്പെട്ടു. കോറോണയുടെ പശ്ചാത്തലത്തിൽ അപ്പർ കുട്ടനാട്ടിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലിന് അമിത കിഴിവ് ഏർപ്പെടുത്തി കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് മില്ലുകൾ സ്വീകരിച്ചു വരുന്നത്. ഇതു സംബന്ധിച്ച് കളക്ടർക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.