ആലപ്പുഴ:കൊറോണയെത്തുടർന്ന് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5592 പേർ. ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. പുതുതായി 83 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി.
22 പേർ മെഡിക്കൽ കോളേജ് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് നിരീക്ഷണ വാർഡുകളിലുള്ളത്. പരിശോധനയ്ക്കയച്ചത് 177സാമ്പിളുകൾ. ആദ്യഘട്ടത്തിൽ ഉൾപ്പെടെ രണ്ട്പേർക്കാണ് ഇതുവരെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. . ഇന്നല ലഭിച്ച 16 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.