അമ്പലപ്പുഴ:അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ സി.ഐ ടി.മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സത്യവാങ്മൂലവും, മതിയായ രേഖകളുമില്ലാതെ യാത്ര ചെയ്ത വാഹനങ്ങൾ പിടികൂടി. ഒരു കാർ, ക്യാബിൻ ഓട്ടോ, രണ്ട് ബൈക്കുകൾ, ലോറി എന്നിവ പിടികൂടി. 144 പ്രഖ്യാപിച്ചിട്ടും രാവിലെ മുതൽ സ്വകാര്യ വാഹനങ്ങളുടെ തിരക്കായിരുന്നു. അനാവശ്യ യാത്ര നടത്തിയവരെ താക്കീതു നൽകി പറഞ്ഞയച്ചു. ഇനി കടുത്ത നടപടി സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു. വളഞ്ഞ വഴിയിൽ അനധികൃതമായി തുറന്ന ഒരു കട അടപ്പിക്കുകയും ഉടമക്കെതിരെ കേസെടുക്കുകയും ചെയ്തു.