അമ്പലപ്പുഴ: നെല്ലും അരിയും അവശ്യ സാധന പട്ടികയിൽ വരുന്ന ഭക്ഷ്യധാന്യമായതിനാൽ കുട്ടനാട്ടിലെ കൊയ്ത്തു കഴിഞ്ഞ നെല്ലിന്റെ സംഭരണവും അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ( എം) ആവശ്യപ്പെട്ടു. ഇപ്പോൾ നെൽ കാർഷിക മേഖല പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. നെല്ലു സംഭരണം എങ്ങും നടക്കുന്നില്ല. ഈ നില തുടർന്നാൽ നെല്ലു പുർണമായി നശിച്ചുപോകുകയും കർഷകനു വലിയ നഷ്ടമുണ്ടാകുകയും ചെയ്യും. നെല്ലുസംഭരണം അടിയന്തരമായി പുനരാരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് അഡ്വ.ജേക്കബ് എബ്രഹാം ആവശ്യപ്പെട്ടു.