അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകിട്ട് 5വരെയാക്കിയത്‌ മൂലം രോഗികൾ ബുദ്ധിമുട്ടുന്നു.രാത്രികാലങ്ങളിൽ വണ്ടാനത്തും പരിസരപ്രദേശങ്ങളിലും മെഡിക്കൽ ഷോപ്പുകൾ ഒന്നും പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കാരുണ്യ ഫാർമസിയായിരുന്നു രോഗികളുടെ ഏക ആശ്രയം. കാരുണ്യ ഫാർമസി 24 മണിക്കൂറും പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും മെഡിക്കൽ കോളേജ്‌ ആശുപത്രി വികസന സമിതി അംഗവുമായ യു .എം. കബീർ ആവശ്യപ്പെട്ടു.