ആലപ്പുഴ:കുട്ടനാട്ടിലെ കൊയ്‌ത്ത് പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ഉറപ്പ് നൽകിയതായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു.ലോക്ക് ഡൗൺ മൂലം കുട്ടനാടൻ കാർഷിക മേഖലയിലെ കൊയ്ത്തും നെല്ല് സംഭരണവും സ്തംഭിച്ച സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.