ആലപ്പുഴ : അത്യാവശ്യ കാര്യങ്ങൾക്കായി വാഹനവുമായി റോഡിലിറങ്ങുന്ന സാധാരണക്കാരോട് മാന്യമായി പെരുമാറാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.അടിയന്തരാവശ്യങ്ങൾക്കായി റോഡിലിറങ്ങുന്നവരോട് പൊലീസ് മോശമായി പെരുമാറുന്നു എന്നാരോപിച്ച് ചേർത്തല സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.