ആലപ്പുഴ: കൊറോണ സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡിസ്‌പെൻസറികൾ ആരംഭിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ ആവശ്യപ്പെട്ടു. റിട്ടയർ ചെയ്ത സർക്കാർ ഡോക്ടർമാരുടെയും പരിശീലനം നേടിയ നഴ്സുമാരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.