മാവേലിക്കര: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്നു. വിശപ്പു രഹിത നഗരസഭ എന്ന ആശയത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഉച്ച ഭക്ഷണം ആവശ്യമുള്ളവർ രാവിലെ ഒൻപത് മണിയ്ക്ക് മുമ്പായി 9605271138, 8281671137 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. തുടർന്ന് നിർദ്ദേശിക്കുന്ന സ്ഥലത്ത് ഉച്ചയ്ക്ക് പാത്രവുമായി എത്തി ഭക്ഷണം വാങ്ങണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ലീലാ അഭിലാഷ്, സെക്രട്ടറി എസ്.സനിൽ എന്നിവർ അറിയിച്ചു.