മാവേലിക്കര: മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീ ഹോട്ടലുകൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ അടിയന്തിരമായി ആരംഭിക്കുകയാണ്. ഇതിനായി പഞ്ചായത്ത്, നഗരസഭാ കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ഹോം ഡെലിവറിയാണ് നടത്തുന്നത്. ഭക്ഷണം ആവശ്യമുള്ളവർ പഞ്ചായത്ത്‌ തലത്തിലുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ചുനക്കര: 9400509985, 9744376620. മാവേലിക്കര: 8281671137. പാലമേൽ: 9446193289, 9446711557. തെക്കേക്കര: 9656960190. താമരക്കുളം: 8281558036. വള്ളികുന്നം: 9745219931. നൂറനാട്: 9562871256. തഴക്കര: 9526492545.