ചാരുംമൂട് : ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ചുനക്കര സി.എച്ച്.സിയിലേക്ക് താത്കാലിക ഡോക്ടർമാരെയും ഫാർമസിസ്റ്റിനെയും നിയമിക്കുന്നു. ഓൺലൈൻ വഴിയാണ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നത്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഫോൺ നമ്പർ സഹിതം bdonregabha@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 26 ന് നൽകണം. പ്രാഥമിക യോഗ്യതാ നിർണയത്തിൽ തി​രഞ്ഞെടുക്കുന്നവരെ ടെലഫോൺ വഴിയുള്ള വാചാ പരീക്ഷ നടത്തി തി​രഞ്ഞെടുക്കും. 25ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി വച്ച സാഹചര്യത്തിലാണ് ഓൺ ലൈൻ സംവിധാനത്തിലൂടെയുള്ള നിയമനമെന്നും പ്രസിഡന്റ് രജനി ജയദേവ് അറിയിച്ചു.