ആലപ്പുഴ:അച്ഛന്റെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞ് വീട്ടിലേക്ക് തിരക്കിട്ട് പോകാനെത്തിയ മകനും പരിശോധനയിൽ കുടുങ്ങി.എറണാകുളം അമൃതാ ആശുപത്രിയിലെ ജീവനക്കാരനായ കായംകുളം സ്വദേശി ശ്രീജിത്താണ് പൊലീസ് നടപടി ക്രമങ്ങളുടെ നൂലാമാലയിൽ പെട്ടത്.
അച്ഛന്റെ പെട്ടെന്നുള്ള മരണവാർത്ത കേട്ട് കൂട്ടുകാരന്റെ ബൈക്കിലാണ് ശ്രീജിത്ത് വീട്ടിലേക്ക് പുറപ്പെട്ടത്. ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം പൊലീസ് ഇവരെ തടഞ്ഞു. നിരോധനാജ്ഞ നിലവിലുള്ളതിനാൽ രണ്ട് പേർക്ക് ബൈക്കിൽ പോകാൻ അനുമതി ഇല്ല. കായംകുളം പൊലീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോദ്ധ്യപ്പെട്ട ശേഷമാണ് ശ്രീജിത്തിന് പോകാൻ അനുമതി കിട്ടിയത്.