ചേർത്തല:നിരോധനാജ്ഞ മറിടകടന്ന് വാഹനം ഓടിച്ചതിനും കടകൾ തുറന്നതിനുമായി പൊലീസ് കൂടുതൽ
കേസുകൾ എടുത്തു.
ഇന്നലെ മാത്രം 20 കേസെടുത്തു.ആകെ 36 കേസുകളാണ് രണ്ട് ദിവസങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.നടക്കാവ് കവലയ്ക്കു സമീപം
കട തുറന്നതിനാണ് ഒരു കേസ്.ബാക്കിയെല്ലാം അനാവശ്യമായും കൂടുതൽ ആളുകളുമായും വാഹനം
ഓടിച്ചതിനാണ്.രാത്രിയിലും പരിശോധന തുടരുകയാണ്.മാരാരിക്കുളം പൊലീസ് സ്​റ്റേഷനിൽ
അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയതിന് 16 കേസും അർത്തുങ്കലിൽ 13കേസും എടുത്തു.
പ്രധാന കവലകൾ,റോഡുകൾ എന്നിവിടങ്ങളിൽ ബൈക്ക് പട്രോൾ ഉൾപ്പെടെ പൊലീസ് പരിശോധന
കർശനമാക്കിയിട്ടുണ്ട്. നഗരത്തിൽ ഉൾപ്പെടെ അവശ്യ സാധന കടകൾ മാത്രമേ ഇന്നലെ തുറന്നുള്ളൂ. അടയ്ക്കാൻ വൈകിയ കടകൾ പൊലീസ് എത്തി അടപ്പിച്ചു.