 പുറത്തിറങ്ങി കളിക്കാൻ പോലും മാർഗ്ഗമില്ല!

ആലപ്പുഴ: കാത്തിരുന്നെത്തിയ വെക്കേഷൻ കാലത്ത് ലോക്ക് ഡൗൺ മൂലം വീട്ടിൽ 'ലിക്കപ്പി'ലായതിന്റെ വിഷമത്തിലാണ് കുട്ടിക്കൂട്ടം. പുറത്തിറങ്ങാൻ പോലുമാവാതെ അകപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ചെറിയ ആശങ്കകൾ പോലും അവഗണിക്കരുതെന്ന് വിദഷ്ദ്ധർ നിർദ്ദേശിക്കുന്നു.

മുതിർന്നവർക്ക് അവശ്യ സേവനങ്ങളുടെ പേരിലെങ്കിലും പുറം ലോകം കാണാൻ അവസരമുള്ളപ്പോൾ പൂർണമായും അകത്തായ കുട്ടികളെ ഊർജ്ജ്വസ്വലരാക്കാൻ ചില വഴികൾ...

 ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ വീട്ടുജോലികളിൽ പങ്കാളികളാക്കാം

 ചെറിയ പൂന്തോട്ടമോ, പച്ചക്കറിത്തോട്ടമോ വീട്ടുമുറ്റത്തോ, ടെറസിലോ നിർമിക്കാം

 പഴയകാല കളികൾ പഠിപ്പിക്കാം

 കാരംസ്, ചെസ്, സുഡോക്കു പോലെ ബുദ്ധി വികാസത്തിനുള്ള കളികളിലേർപ്പെടാം

കുട്ടികളുടെ കലാപ്രകടനങ്ങൾ, സൃഷ്ടികൾ തുടങ്ങിയവ സോഷ്യൽ സൈറ്റുകളിൽ അപ് ലോഡ് ചെയ്ത് പ്രോത്സാഹിപ്പിക്കാം

 ചെറിയ പാചക പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാം

.................................................

# വേണ്ട

കുട്ടികൾക്ക് സ്മാർട് ഫോൺ തോന്നുംപടി നൽകരുത്. അവർ ഉപയോഗിക്കാൻ സാദ്ധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചൈൽഡ് ലോക്കിട്ട് നിയന്ത്രിക്കക്കണം

# വേണ്ടത്

 ദിവസവും കുട്ടികൾക്ക് ഉണരാനും ഉറങ്ങാനും കൃത്യ സമയം ക്രമപ്പെടുത്തുക

 രാവിലെയും വൈകിട്ടും ഇളം വെയിലിൽ കായിക വിനോദമോ, വ്യായാമമോ ശീലമാക്കാം.

(വിവരങ്ങൾക്ക് കടപ്പാട്:

എസ്. അഞ്ജു ലക്ഷ്മി, കൗൺസലിംഗ് സൈക്കോളജിസ്റ്റ്)