ആലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കാനുള്ള കേന്ദ്രപദ്ധതി വേണ്ടന്നുവച്ച സംസ്ഥാന സർക്കാർ പുതുതായി നടപ്പാക്കുന്ന പദ്ധതി കരിമണൽ ലോബികളെ സഹായിക്കാനാണെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു.

പുലിമുട്ടുകളുടെ നീളം 250 മീറ്റർ കൂട്ടുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് നാശമാണ് ഉണ്ടാകാൻ പോകുന്നത്. കേന്ദ്ര സർക്കാരിന്റെ എതിർപ്പു കൊണ്ടല്ല പദ്ധതി നടക്കാതെ പോയത്. പുറക്കാട് പഞ്ചായത്തിലെ 159 വീടുകൾക്ക് നാശം സംഭവിച്ചു. പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കൂടുതൽ വീടുകൾ നശിക്കുമെന്ന് ദിനകരൻ പറഞ്ഞു,