 ഏഴുപേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

ആലപ്പുഴ: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ ഏഴുപേരെ ഒഴിവാക്കി. ആകെ 5791 പേരാണ് ഇന്നലെ വൈകിട്ട് വരെ നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം പുതുതായി ഏഴുപേർ നിരീക്ഷണത്തിലായി.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, കായംകുളം, ഹരിപ്പാട് ആശുപത്രികളിലായി 22 പേരാണ് നിരീക്ഷണത്തിലുള്ളത്. 192 പേർക്ക് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടു. ആകെ 5769 പേരാണ് ഇത്തരത്തിലുള്ളത്.
ജില്ലയിൽ ഇതുവരെ 200 സാമ്പിളുകൾ പരിശോധിച്ചു. ഫലം വന്ന 173 സാമ്പിളുകൾ നെഗറ്റീവാണ്. രണ്ടുപേരുടേതു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. അതിൽ ഒരാൾ ആദ്യഘട്ടത്തിൽ രോഗം ബാധിച്ച് പിന്നീട് രോഗവിമുക്തനായി. 25 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇന്നലെ പത്തു സാമ്പിളുകളുടെ ഫലമാണ് വന്നത്. എല്ലാം നെഗറ്റീവാണ്. ഇന്നലെ മാത്രം 23 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. കൺട്രോൾ റൂമിലേക്ക് 167 കോളുകളാണ് എത്തി. റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ്റ്റേഷനുകളിലും പരിശോധനക്ക് വിധേയരായത് 85,954 യാത്രക്കാർ.