ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വീടുകളിലേയ്ക്ക് ആവശ്യപ്പെടുന്നവർക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകാനുള്ള പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്. പ്രദേശത്തെ ജൈവ കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളാണ് ആവശ്യക്കാരിലേയ്ക്ക് നേരിട്ടെത്തിച്ചു നൽകുന്നത്. 100 രൂപയുടെയും 200 രൂപയുടെയും കിറ്റുകളായാണ് പച്ചക്കറികൾ ആവശ്യക്കാരിലേക്കെത്തിക്കുന്നത്. പച്ചക്കറി കിറ്റുകൾ ആവശ്യമുള്ളവർക്ക് ഇന്ന് മുതൽ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമായി ബന്ധപെടുക. ഫോൺ: 9495963982, 9847933949.

......

സമീപ പ്രദേശങ്ങളിൽ പച്ചക്കറിയും പൂവും കൃഷി ചെയ്യുന്ന നിരവധി കർഷകർ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പ്രഭാ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

.......