ഹരിപ്പാട്: സി. ബി. സി. വാര്യർ ഫൌണ്ടേഷൻ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ, ഹോം ഡെലിവറി എന്നിവ ആരംഭിക്കുന്നു. കൊറോണ വ്യാപിക്കുന്നതിനെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്നവർ, കിടപ്പുരോഗികൾ, വീട്ടിൽനിന്നും പുറത്തുപോയി അത്യാവശ്യസാധനങ്ങൾ വാങ്ങാൻ ആളില്ലാത്തവർ എന്നിവർക്ക് മരുന്നുകൾ, ഭക്ഷണം, മാറ്റത്യാവശ്യസാധനങ്ങൾ എന്നിവ വാങ്ങി വീട്ടിൽ വോളന്റി​യർമാർ എത്തിച്ചു നൽകും. വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത കിടപ്പുരോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, അശരണരായവർ എന്നിവർക്ക് സൗജന്യമായും, മറ്റുള്ളവർക്ക് 25രൂപ ക്രമത്തിലും ഭക്ഷണം പ്പൊതികളായി എത്തിച്ചു നൽകുവാൻ കഴിയുന്ന കമ്മ്യുണിറ്റി കിച്ചൺ ഇന്ന് മുതൽ ആരംഭിക്കും. ഭക്ഷണം ആവശ്യമുള്ളവർ ദിവസവും രാവിലെ 10.30ന് മുൻപ് ഓർഡർ നൽകണമെന്ന് സി. ബി. സി വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: 9895555335, 808995606, 8606812002, 9497529121, 9447707846, 9495209797, 9497529121