ambala

അമ്പലപ്പുഴ: ജില്ലാ ഭരണകൂടത്തിൻറെ നിർദ്ദേശത്തെത്തുടർന്ന് സത്യസായി സേവാ സംഘടന ആലപ്പുഴ തയ്യാറാക്കിയ മാസ്കുകൾ കളക്ടർ എം. അഞ്ജനയുടെ സാന്നിദ്ധ്യത്തിൽ മന്ത്രിമാരായ ജി. സുധാകരനും വി.എസ്.സുനിൽകുമാറും ചേർന്ന് ഏറ്റുവാങ്ങി. സംഘടന ജില്ലാ പ്രസിഡൻറ് രാമചന്ദ്രൻ പിള്ള, സംസ്ഥാന സോണൽ ഇൻചാർജ്ജ് പ്രേംസായി ഹരിദാസ്, ജില്ലാ കോ ഓർഡിനേറ്റർ വി.എസ്. സാബു എന്നിവർ കളക്ടറേറ്റിൽ എത്തിയാണ് ഇവ കൈമാറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ, ജില്ലാ പൊലീസ് സേനയ്ക്ക് വേണ്ടി അഡിഷണൽ എസ്.പി കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.